Speech on Rosary
1945 ആഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തെ നടുക്കിയ ആദ്യത്തെ അണുബോംബ് സ്ഫോടനം ഉണ്ടായി. ഒരു പ്രദേശം മുഴുവനും നാമാവശേഷമാക്കിയ ആ സ്ഫോടനത്തിൽ നിന്നും 8 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജപ്പാനിൽ മിഷൻ പ്രവർത്തനത്തിനായ പോയ ഈശോസഭ വൈദീകരായിരുന്നു അത്. ഗർഭസ്ഥ ശിശുക്കളുടെപോലും കേൾവിയേയും കാഴ്ച്ചയെയും സാരമായി ബാധിച്ച ആ ദുരന്തത്തിൽ ഈ വൈദീകർക്ക് മാത്രം നിസ്സാര പരുക്കുകളെ പറ്റിയിരുന്നൊള്ളു. ഇതിന് ആ വൈദീകർ നൽകിയ മറുപടി ഞങ്ങൾ സ്ഥിരമായി ജപമാല ചൊല്ലിയിരുന്ന മുറിയിലായിരുന്നു ഞങ്ങൾ സ്ഫോടനസമയത്തും ഞങ്ങൾ ജപമാല ചൊല്ലുകയായിരുന്നു. പരിശുദ്ധ ജപമാല വഴി നടന്ന അത്ഭുതങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് ഹിരോഷിമ സംഭവം. 13ആം നൂറ്റാണ്ടിൽ പരിശുദ്ധ അമ്മ വി. ഡൊമിനിക്കിന് നൽകിയ സന്ദേശമാണ് ജപമാല ചൊല്ലണം എന്നുള്ളത്. എങ്കിലും നമ്മുടെ പല കുടുംബങ്ങളും ഇന്നും ജപമാലയുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. പരിശുദ്ധ കുർബാന കഴിഞ്ഞാൽ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ പ്രാർത്ഥന ജപമാലയാണ്. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ജപമാല ചൊല്ലുന്ന ഭാവനങ്ങൾ തകർന്നു പോകില്ല എന്ന് പരിശുദ്ധ അമ്മ നമുക്കുറപ്പ് തരുന്നു. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപമാല അർപ്പണത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന മാർപ്പാപ്പയാണ്. പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ മാർപാപ്പ ആവശ്യപ്പെടുന്നത് എല്ലാ സഭാമക്കളും മുടങ്ങാതെ ജപമാല ചൊല്ലണം എന്നാണ്. സഭ ഏറെ പ്രതിസന്ധിയിലൂടെയും, സംഖടിത ആക്രമണങ്ങളിലൂടെയും കടന്നുപോയികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ആക്രമണങ്ങളെ ചെറുക്കാൻ ഏറ്റവും നല്ല വഴി ജപമാലയാണ്. ഈ ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുന്നത് പോലും ജപമാലയുടെ ശക്തി എല്ലാവരിലും എത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടെയാണ്. ക്രിസ്തിയാനി എന്ന നിലയിൽ നമ്മൾ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ് അതിനു നമ്മെ സജ്ജരാക്കുന്ന ഒരു പ്രധാന ഉപാധിയാണ് ജപമാല. ഈ കാലഘട്ടത്തിന്റെ വിശുദ്ധൻ ധന്യൻ മാർക്കോ അക്യൂട്ടീസ് നമുക്ക് നല്ല മാതൃകയായി നമ്മുടെ മുന്പിലുണ്ട്. ഈ യുവാവിനെ ഏറ്റവും സ്വാധിനിച്ചതും പരിശുദ്ധ കുർബാനയും, ജപമാലയുമാണ്. അതുകൊണ്ട് തന്നെ ജപമാലയുടെ പ്രസക്തിയും അത്ഭുതശക്തിയും ഇന്നും സജീവമാണെന്ന് കൂട്ടിചേർത്ത്കൊണ്ട് എല്ലാവർക്കും ജപമാല മാസത്തിന്റെയും മിഷൻ മാസത്തിന്റെയും മംഗളങ്ങൾ നേർന്നു കൊണ്ട് നിർത്തുന്നു ജയ് ക്രൈസ്റ്റ്.
നന്നായി എഴുതുന്നുണ്ട്. തുടർന്ന് എഴുതണം ❤️
ReplyDelete