Posts

Showing posts from 2019

പൊളിച്ചെഴുത്ത്

അവന്റെ ഏകാന്തജീവിതം എന്ന വലിയ കള്ളത്തരത്തിന്റെ ചുരുൾ അഴിയുകയാണ്. ഒറ്റക്കാണ് എന്ന് പറയുമ്പോളും ജീവനുള്ളവ എപ്പോഴും അവന്റെ അടുത്ത് ഉണ്ടായിരുന്നു. അവന്റെ കിടപ്പുമുറിയുടെ വാർപ്പിന്റെ നാല് മൂലകളിലും നാല് വശങ്ങളിലുമായി പതിമൂന്നു ചിലന്തികളും, തറയിലും കട്ടിലിലുമായി അൻപത്തിമൂന്ന് ഉറുമ്പുകളും, മുറിയുടെ കിഴക്കേ  മൂലയിൽ പാർപ്പിട സമുച്ചയം പണിതുയർത്തുന്ന ചിതൽ കൂട്ടുകുടുംബവും അവിടുത്തെ സ്ഥിരതാമസക്കാരും അവനെതിരെയുള്ള ശക്തമായ തെളിവുകളുമായി നിലകൊള്ളുന്നു. ഇവരെ കൂടാതെ ക്ഷണിക്കപ്പെടാത്ത അഥിതികൾ ആയി ആ മുറിയിൽ കടന്നു കൂടിയ രണ്ട് ജോഡി കൊതുകുകളും അവനെതിരെ തെളിവായി. ഇവയെ കൂടാതെ ശതകോടി സൂക്ഷ്മജീവികളും ആ മുറിയിൽ ജീവിക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നു. ഇങ്ങനെ വാദങ്ങൾ നിരത്തി അവന്റെ കള്ളത്തരത്തിന്റെ ചീട്ടുകൊട്ടാരം നിലമ്പരിശാക്കി. ഇനി നേരിടേണ്ടതു വലിയ ഒരു സൈന്യത്തെയാണ്. ആണവായുധം പോലും കയ്യിൽ കരുതാനുംമാത്രം ശക്തരായ എതിരാളികൾ. ഇതൊരു മഹായുദ്ധമായിമാറാൻ ഏതാനും സെക്കന്റുകൾമതി. മുന്നിൽ നിന്ന് നയിക്കുന്ന ഞാൻ പോരാടിയെ മതിയാകു. യുദ്ധം തുടങ്ങി രണ്ടു സൈന്യത്തിലെയും ഒരുപാട്പേർ മരിച്ചു പരിക്ക് പറ്റി. എന്തിനാണ് ഈ യുദ്ധം എന്...

ഈയാമ്പാറ്റ

"ആൽഫിമോനെ, മോൻ ഈയാമ്പാറ്റകളെ കണ്ടിട്ടില്ലേ? മഴക്കാലത്തു  നമ്മുടെ മുറികളിലും, വീടിനു പുറത്തും,  എവിടെയെല്ലാം വെളിച്ചം കാണുന്നോ അവിടെയെല്ലാം പാറിനടക്കുന്ന ഈയാമ്പാറ്റകൾ. പക്ഷേ അതിന്  ആ രാത്രി മാത്രമേ ആയുസൊള്ളു. മാംസളമായ ഭാഗം ഉറുമ്പും മറ്റു ജീവികളും തിന്നും,  ഒടുവിൽ അതിനെ പറക്കാൻ സഹായിച്ച, എല്ലാത്തിനെയും മുകളിൽനിന്നു കാണാൻ സഹായിച്ച, വെളിച്ചത്തിലേക്ക് എത്താൻ സഹായിച്ച  ചിറകുകൾ മാത്രം അവശേഷിക്കും. മനുഷ്യനും ഇവറ്റകളെ പോലെ തന്നെയാണ്  എല്ലാവരും വെളിച്ചത്തിന്റെ പുറകെ പരക്കം പാച്ചിലാണ് ചിലർ പണത്തിന്റെ തീയിലേക്ക് കുതിച്ചു വെന്തുമരിക്കും. മറ്റുചിലർ മുകളിലെ അധികാരത്തിന്റെ CFL വെട്ടത്തിലേക്ക് കുതിച്ചു പല്ലികൾക്ക്  ഭക്ഷണം ആകും.  ചിലർ മാത്രം  അധികം വെളിച്ചത്തോട് അടുക്കാതെ രാത്രി മുഴുവൻ പാറി നടക്കും ചിലപ്പോൾ  ഉയർന്നു പറക്കും ചിലപ്പോൾ    താഴ്ന്നും, ഒടുവിൽ  അവസാനിക്കാത്ത ഉറക്കത്തിലേക്ക് വീഴും. പക്ഷേ രാത്രി മുഴുവൻ പാറി പറക്കാൻ അവനെ സഹായിച്ച ചിറകുകൾ അവന്റെ പുറകിൽ അവൻ ബാക്കി വെച്ചിട്ടുണ്ടാകും,  ഇനിയും പറക്കുന്നവർക്ക് ഓർമകളായി." കഥ പറഞ്...

Speech on Rosary

                     1945 ആഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തെ നടുക്കിയ ആദ്യത്തെ അണുബോംബ് സ്ഫോടനം ഉണ്ടായി. ഒരു പ്രദേശം മുഴുവനും നാമാവശേഷമാക്കിയ ആ സ്ഫോടനത്തിൽ നിന്നും 8 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജപ്പാനിൽ മിഷൻ പ്രവർത്തനത്തിനായ പോയ ഈശോസഭ വൈദീകരായിരുന്നു അത്. ഗർഭസ്ഥ ശിശുക്കളുടെപോലും കേൾവിയേയും കാഴ്ച്ചയെയും സാരമായി ബാധിച്ച ആ ദുരന്തത്തിൽ ഈ വൈദീകർക്ക് മാത്രം നിസ്സാര പരുക്കുകളെ പറ്റിയിരുന്നൊള്ളു. ഇതിന് ആ വൈദീകർ നൽകിയ മറുപടി ഞങ്ങൾ സ്ഥിരമായി ജപമാല ചൊല്ലിയിരുന്ന മുറിയിലായിരുന്നു ഞങ്ങൾ സ്ഫോടനസമയത്തും  ഞങ്ങൾ ജപമാല ചൊല്ലുകയായിരുന്നു. പരിശുദ്ധ ജപമാല വഴി നടന്ന അത്ഭുതങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് ഹിരോഷിമ സംഭവം. 13ആം നൂറ്റാണ്ടിൽ  പരിശുദ്ധ അമ്മ വി. ഡൊമിനിക്കിന്  നൽകിയ സന്ദേശമാണ് ജപമാല ചൊല്ലണം എന്നുള്ളത്.  എങ്കിലും നമ്മുടെ പല കുടുംബങ്ങളും ഇന്നും ജപമാലയുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. പരിശുദ്ധ കുർബാന കഴിഞ്ഞാൽ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ പ്രാർത്ഥന ജപമാലയാണ്.  കുടുംബാംഗങ...

പിറന്നാൾ

  നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് അവളിൽ പുതിയൊരു ജീവൻ ഉരുവായതു.  പരാതികൾ ഇല്ലാതിരുന്നിട്ടും  ദാമ്പത്യം ദുഃഖപൂർണമാകാൻ  ഈ ഒരു കാരണം മതിയായിരുന്നു. ഇന്ന് ആ സങ്കടത്തിനു അറുതി വരുന്ന ദിവസമാണ്.  ലിസ്സമ്മയെ ലേബർ റൂമിൽ കയറ്റിയതു മുതൽ  മോനിച്ചൻ തലങ്ങും വിലങ്ങും  നടത്തമാണ്. പെട്ടന്ന് ലേബർ റൂമിൽ നിന്നും ഒരു കുഞ്ഞി ശബ്‍ദത്തെയും കൊണ്ട്  ഒരു കാറ്റ് മോനിച്ചന്റെ അടുത്ത് വന്നു.  ആ ശബ്ദത്തെ മോനിച്ചന്റെ ചെവിയുടെ  ചുവട്ടിൽ നിക്ഷേപിച്ചു കാറ്റത്തിന്റെ വഴിക്ക് പോയി. ശബ്‌ദം മോനിച്ചന്റെ ചെവിയിൽ  ളേ.... ളേ... എന്ന് മന്ത്രിച്ചു. ഒരു മാലാഖ പുറത്ത് വന്ന് പറഞ്ഞു 'ആൺകുട്ടിയാണ് '. 'ലിസമ്മ' മോനിച്ചൻ ചോദ്യം മുഴുവിപ്പിക്കും മുന്നേ, രണ്ടാളും സുഖായിരിക്കുന്നു എന്ന് പറഞ്ഞു വാതിലടഞ്ഞു. തന്റെ കുഞ്ഞിനെ കയ്യിലെടുക്കാൻ അവന്റെ മനസ് കൊതിച്ചു. അവൻ facebookൽ ഒരു പോസ്റ്റ്‌ ഇട്ടു. ഒരുപാട് ആശംസകൾ അവനെ തേടിയെത്തി. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലാതിരുന്നതുകൊണ്ട് രണ്ടു ദിവസംകൊണ്ട് ഡിസ്ചാർജ് ആയി. ' ഇവനു നമ്മൾ എന്ത് പേരിടും?? ' ലിസ്സ ചോദിച്ചു. 'അലൻ' മുൻപ് എപ്പോളോ മനസ്സിൽ ഗർഭ ധരിച്ച പേരിനെ മ...

അവൾ

വളരെ കുറഞ്ഞ കാലത്തെ പരിചയമെ ഉള്ളുവെങ്കിലും ,അവൾ എന്റെ കൂടെ ഉണ്ടാകണമെന്ന് എനിക്ക് ഉണ്ടായിരുന്നു. എന്റെ സന്തോഷവും സങ്കടവും നിരാശയും അവളോട് പങ്ക് വെക്കുമ്പോൾ എന്തെന്ന് അറിയില്ലാത്ത ഒരു വികാരം എനിക്ക് ഉണ്ടായി. ആരോ പറഞ്ഞ പോലെ അർത്ഥം പറഞ്ഞു തരാൻ ഒരാൾ വരുന്നതുവരെ പ്രണയം എന്നത് എനിക്കും ഒരു വാക്ക് മാത്രമായിരുന്നു. അവളുടെ വരവ് പ്രണയത്തിന്റെ പുതിയ അർത്ഥ തലങ്ങൾ എനിക്ക് സമ്മാനിച്ചു. ഞങ്ങളുടെ സൗഹൃദത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും എന്റെ ഇഷ്ടം അവളെ അറിയിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.facebook ലെ സ്ഥിരം സന്ദേശങ്ങൾക്ക് ഇടയിൽ അപ്രതീക്ഷിതമായി ഞാൻ കാര്യം അവതരിപ്പിച്ചു.' അതെ എനിക്ക് ഒരു കാര്യം പറയാനുണ്ട്'. 'എന്താ???'.'കുറച്ചായി പറയണം എന്നു വിചാരിക്കുന്നു'.'നീ കാര്യം പറ'.' എടോ തനിക്ക് എന്നെ ഇഷ്ടാണോ?'.' അതേലൊ ,എന്താ ഇപ്പോ ഇങ്ങനെ ഒരു സംശയം??' .' അങ്ങനത്തെ ഇഷ്ടം അല്ല. ഞാൻ തന്നെ കല്യാണം കഴിച്ചോട്ടെ എന്ന്?. You couldn't message to this conversation now......, എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്റെ നല്ലൊരു സുഹൃത്തിനെ വാക്കു കൊണ്ടുള്ള കഠാര ഉപയോഗിച്ച്...

ആ യാത്രയിൽ

"അങ്ങോട്ട്‌ നീങ്ങി കിടക്കെടാ, എനിക്ക് ചൂടെടുക്കുന്നു. മഴക്കാലം ആണെന്ന് ചുമ്മാ പറയുന്നതാ. എന്ത് ചൂടാ!!. നീ എന്താ ഒന്നും മിണ്ടാതെ കിടക്കുന്നെ?" അവൾ സംസാരം നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. "നാളെ നമ്മൾ തമ്മിൽ കണ്ടിട്ട് ഒരു മാസം തികയും" അവൻ പറഞ്ഞു. "നീ ഇതൊക്കെ ഓർത്തുവെച്ചേക്കുവാണോ? നമ്മൾ കണ്ടതിൽ പിന്നെ കൂടിപ്പോയാൽ ഒരു ദിവസം അല്ലെ കാണാതെ ഇരുന്നിട്ടൊള്ളു. ഇനി ഇപ്പൊ എപ്പോളും കാണാലോ". "നിനക്ക് ഓർമയുണ്ടോ നമ്മൾ എങ്ങനെ കണ്ടുമുട്ടിയതെന്ന്? ആദ്യമായ് സംസാരിച്ചത് എങ്ങനെ ആണെന്ന്." "ഈ ഒരു മാസം മുൻപ് നടന്നതല്ലേ എനിക്ക് നല്ല ഓർമയുണ്ട്. പക്ഷെ നീ അത് പറ നീ പറയുന്നത് കേൾക്കാൻ നല്ല രസാ." അവൾ കുഞ്ഞുങ്ങളെ പോലെ വാശിപിടിച്ചു. അവൻ കഥ പറഞ്ഞു തുടങ്ങി. "അന്നാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്. പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ സ്വന്തം എന്ന് കരുതിയവർ പോലും തള്ളി കളഞ്ഞപ്പോ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്റെ മരണത്തോടെ എല്ലാവരോടും പ്രതികാരം ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷെ ആത്മഹത്യാ ചെയ്യാൻ എനിക്ക് പേടിയായിരുന്നു. എന്റെ അവസാ...

ആബ്‌റാ കാ ഡാബ്രാ

"ഞാൻ കുറെ കാലം ഒരു തെരുവുമാന്ത്രികന്റെ കൂടെ ആയിരിന്നു. എന്നെ ഉപയോഗിച്ചു ഒരുപാട് മാജിക്കുകൾ അയാൾ കാണിച്ചു. ഒരുപാടുപേർ എപ്പോഴും അയാൾക്ക് ചുറ്റുമുണ്ടാകും, കുട്ടികളും വൃദ്ധരും യുവാക്കളും അങ്ങനെ ഒരുപാടുപേർ. ഒരിടത്തും സ്ഥിരമായി നിൽക്കാതെ, ചെല്ലുന്നതെല്ലാം തന്റെ നാടാണെന്ന മട്ടിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു മായാജാലക്കാരൻ. ഒരു സ്ഥലത്തു ചെന്നാൽ ആദ്യം കേറിചെല്ലുന്നത് അവിടുത്തെ കള്ളുഷാപ്പിൽ പിന്നെ മൂക്കറ്റം കുടിച്ചു എവിടേലും കിടന്നുറങ്ങും. രണ്ടാമത്തെ ദിവസമാണ് അയാൾ മായാജാലവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുക. ഒരറ്റത്ത് ചെറിയ ഒരു ബോൾ ഉള്ള ഒരു മാന്ത്രിക വടിയും എപ്പോഴും അയാളുടെ വലതു പോക്കറ്റിൽ ഉണ്ടാകും. ഓരോ മാജിക്കും നടക്കുന്നതിനു മുൻപ് അയാൾ ആ വടി വായുവിൽ പലരീതിയിൽ ചലിപ്പിച്ചു ആദ്യം ശബ്ദം താഴ്ത്തിയും പിന്നെ ഉച്ചത്തിലും പറയും 'ആബ്‌റാ കാ ഡാബ്രാ' പിന്നെ നടക്കുന്നത് കൂടിനിൽക്കുന്നവരുടെ മുഖഭാവത്തിൽ ഊഹിക്കാമല്ലോ. കുറച്ചുപേർ  രണ്ടു കയ്യും തലയിൽ വെക്കും, കുറച്ചുപേർ വാ പൊളിക്കും, ബാക്കിയുള്ളവർ കയ്യടിക്കും. ഞാൻ കൂടെ ഉൾപ്പെടുന്ന വിദ്യക്കാണ് ഏറ്റവും കൂടുതൽ കയ്യടിയും അത്ഭുതവും കിട്ടുന്നത്. പരുപാടി അവ...

കുറുന്തോട്ടി

' ഡാ നീ പറഞ്ഞപോലെ ഉള്ളിവെച്ച് നോക്കി എന്നിട്ടും  എനിക്ക് പനി വന്നില്ലല്ലോ!'.  'നീ  തോലൊക്കെ പൊളിച്ച്, ഇച്ചിരി ചതച്ചാണോ വെച്ചേ? എന്നാലേ പനി വരൂ.' അല്ലേലും സാജൻ  ഇങ്ങനെയാണ്‌,   എപ്പോഴും വലിയ ആൾക്കാരെ പോലെ സംസാരിക്കും, എല്ലാത്തിനും എപ്പോഴും ഉത്തരമുണ്ട്. നാലിലാണ് പഠിക്കുന്നതെങ്കിലും കുറെ അറിവുണ്ട്.  'അല്ല, നിനക്കെന്തിനാ ഇപ്പൊ പനി വരുന്നേ, നിനക്ക് പിന്നേം തുടങ്ങിയോ പള്ളിക്കൂടത്തിൽ പോകാൻ മടി' 'തോമാ സാർ തന്ന കണക്ക് ഞാൻ ചെയ്തില്ലെടാ, എനിക്കറിയത്തില്ല. അതാ ഞാൻ പള്ളിക്കൂടത്തിൽ പോകാതിരിക്കാൻ നോക്കിയേ. പക്ഷെ അമ്മച്ചി എല്ലാം പൊളിച്ചു മര്യാദക്ക് പോകാൻ പറഞ്ഞു.' ജോണി പറഞ്ഞു.  'അപ്പോ അടി കിട്ടും എന്ന് പേടിച്ചിട്ടാ!! അടി കിട്ടാതിരിക്കാനുള്ള വിദ്യയൊക്കെ ഞാൻ പറഞ്ഞ് തരാം.' 'ഡാ സാജാ സാറിന്റെ അടി മാത്രം അല്ല പ്രശ്നം, സാർ കണക്ക് ചോദിക്കും ചെയ്തില്ല എന്ന് പറയുമ്പോ അടിച്ചു ചന്തി പൊട്ടിക്കും. അതുംപോരാഞ്ഞു വൈകിട്ട് അപ്പന്റെ കൂടെ ഷാപ്പിൽ പോകുമ്പോ അപ്പനോടും പറഞ്ഞു കൊടുക്കും. ബാക്കി രാത്രി അപ്പൻ തരും എന്റെ ചെവി പൊന്നാക്കും.' ജോണി ചെവിയിൽ...

അടച്ചിട്ട മുറി

ആ മരണവാർത്ത അവനെ വല്ലാതെ തളർത്തിയിരുന്നു, അവന്റെ കണ്ണുകൾ താണ് പോയിരുന്നു. ആ അവശതയിലും അവനുറങ്ങാൻ സാധിക്കാത്തതിന് കാരണം ഉടനെ അവൻ ചെയ്യാൻ സാധ്യതയുള്ള കൊലപാതകത്തെകുറിച്ച് ഓർമ ഉള്ളത്കൊണ്ടാണ്.  അവൻ പതിയെ കണ്ണ് തുറന്ന് ആ ഇരുണ്ട മുറിയിൽ ഇരുന്നു.  ആ മുറിയിലെ ജനലുകൾ തുറന്നിട്ടില്ലായിരുന്നു വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അവൻ  ആ കട്ടിലിൽ നിസ്സഹായനായിരുന്നു. പെട്ടന്ന് അവനു സുപരിചിതനായ ഒരാൾ മുറിയിലെക്ക് കയറി വന്നു. "നീ അവനെ കൊല്ലാൻ തന്നെയാണോ ഉദ്ദേശം? അതുകൊണ്ട് നിനക്കെന്താ ഉപകാരം?" അഥിതിയുടെ ശബ്ദം പരുഷമായി. അവൻ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. അതിഥി വാക്കുകൾകൊണ്ട് ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു. "അവൻ മരണം അർഹിക്കുന്നു, കാരണം അവൻ കാഴ്ച ഉണ്ടായിട്ടും കാണാത്തവനും ഒന്നും മനസിലാക്കാത്തവനുമായിരുന്നു " മറ്റൊരു സുഹൃത്തുകൂടെ ആ മുറിയിൽ എത്തിയിരുന്നു. "അവൻ മരിക്കേണ്ടവന് തന്നെയാണ് " തന്റെ അഭിപ്രായം അവൻ  പറഞ്ഞു. അവൻ അപ്പോഴും കട്ടിലിൽ ഇരിക്കുകയായിരുന്നു, അവൻ വളരെ ബുദ്ധിമുട്ടി എഴുന്നേൽക്കാൻ ശ്രെമിച്ചു,  അതിഥികൾ രണ്ടു പേരും അത് നോക്കി നിന്നു.  അവൻ പയ്യെ നടന്നു  ജനലിന്റെ അര...

മാലാഖമാർ

സമരപന്തലിന്റെ മുൻപിൽ  മാലാഖമാരുടെ അവകാശത്തെക്കുറിച്ച് നേതാവിന്റെ പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോളാണ് ആശുപത്രിയിലേക്ക് ambulance അതിവേഗം പാഞ്ഞെത്തിയത് . സമരപന്തലിലെ മാലാഖമാരുടെ തളർന്നകണ്ണുകൾ ambulanceനെ പിൻതുടർന്നിരുന്നു .രക്തപങ്കിലമായ സ്കൂൾ യൂണിഫോം ധരിച്ച കുട്ടികൾ ആയിരുന്നു ആ വാഹനത്തിന്റെ പിൻ വാതിലിലൂടെ പുറത്ത് വന്നത് . ആദ്യത്തെ കുട്ടിയെ കണ്ടതും സമരപന്തലിലെ പിൻനിരയിൽ നിന്നും ഒരു മാലാഖ ആശുപത്രി ലക്ഷ്യമാക്കി ഓടി പുറകെ ഒരുപാട് മാലാഖമാരും. ആശുപത്രിയിലേക്ക് തുടരെ വാഹനങ്ങൾ വന്നുകൊണ്ടിരുന്നു. തങ്ങളുടെ അവകാശങ്ങൾ മറന്ന് കർത്തവ്യങ്ങൾ നിറവേറ്റാൻ മാലാഖമാർ തീരുമാനിച്ചു. ആശുപത്രിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ കുട്ടികൾ ആണ്. അറവുമാടുകൾക്ക് സംരക്ഷണം ലഭിക്കുമ്പോൾ ഇവരെ'മനുഷ്യരെ' കൊണ്ടു പോകുന്നതുപോലെ കുത്തിനിറച്ച് കൊണ്ടു പോകുന്നതും അമിതവേഗതയും തന്നെയാണ് അപകടത്തിനു കാരണം. ആശുപത്രി ബഹളമയമായി എങ്ങും തേങ്ങലുകളും  നിലവിളികളും ഉയർന്നു. ആശുപത്രിയുടെ മുക്കിലും മൂലയിലും മാലാഖമാർ ഓടി നടന്നു. കുട്ടികളെ പരിചരിച്ചു ,ആശ്വസിപ്പിച്ചു ,കൂടെ നിന്നവർക്ക് ധൈര്യം കൊടുത്തു, അവരുടെ കൂടെപിറപ്പുകളൊ മക്കളൊ അ...

അന്ന

ഞാൻ വേദപാഠം നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ക്ലാസ്സ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച്ച പ്രധാന അധ്യാപകൻ ക്ലാസ്സിൽ വന്നു, കൂടെ വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.'പുതിയ അഡ്മിഷൻ ആണ് ഇനി നിങ്ങടെ കൂടെ പഠിക്കാൻ അന്നയും ഉണ്ടാകും ' സാർ തന്റെ ഘനഗാഭീംര്യം ഉള്ള ശബ്ദത്തിൽ ഞങ്ങളോട് പറഞ്ഞു. കുട്ടികൾ അന്നയെ നോക്കി. എന്തോ എനിക്ക് അവളെ ഇഷ്ടമായില്ല. അവളെ കണ്ടാൽ അറിയാം അവൾ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന്. ഞാൻ കൈവശം വച്ചിരിക്കുന്ന ഒന്നാം സ്ഥാനം ഇവൾ തട്ടിയെടുക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. മേരിലിറ്റ് സിസ്റ്ററാണ് ക്ലാസ്സ് എടുക്കുന്നത്. 'മോള് വാ ഇവിടെ ഇരിന്നോ. ഞങ്ങൾ കഥയൊക്കെ പറഞ്ഞ് ക്ലാസ്സ് തുടങ്ങിയെയൊള്ളു. മോൾക്ക് കഥ അറിയാമോ?'. അന്ന ഒന്നും മിണ്ടിയില്ല . അപരിചിതത്വം ആകും അന്നയെ നിശബ്ദ ആക്കിയത്. ' ഇന്ന് അന്ന വന്നതല്ലെയൊള്ളു ഇന്ന് നമുക്ക് കഥ കേൾക്കാം . അടുത്ത ഞായറാഴ്ച്ച അന്നക്കുട്ടി ഒരു കഥ പറയണം.' സിസ്റ്റർ പറഞ്ഞു നിർത്തി . മ് അന്ന ഒന്നു മൂളി . 'ഒരുവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു...............' സിസ്റ്റർ 'നല്ല സമരിയാക്കാരന്റെ കഥ' പറയാൻ തുടങ്ങി...

ബ്ലഡി ബർഗർ അഥവാ ദീപ്സ്

"ഡാ നിനക്കെന്താ പറ്റിയെ, നീ എന്താ മിണ്ടാതിരിക്കുന്നെ, നീ ഇങ്ങനെ ഇമോഷണൽ  ഫ്രീക്ക്  ആവരുത്, നീ എന്താ ഒറ്റക്ക് നടക്കുന്നെ? " ഇങ്ങനെഎല്ലാം ചോദിച്ചും ഹിന്ദിയിൽ കുറെ വഴക്ക് പറഞ്ഞും എന്റെ മൗനത്തിനു പിന്നിലെ കാരണവും, ചിരിക്കു പിന്നിലെ കണ്ണീരും മനസിലാക്കുന്ന, എന്നെ സ്നേഹത്തോടെ  "ബ്ലഡി  ബർഗർ  എന്നും, ഫെബ്  എന്നും വിളിക്കുന്ന " ന്റെ ദീപ്സ് . ദീപ്സ്  എന്ന് ആദ്യം തമാശക്ക് വിളിച്ചപ്പോ എനിക്കറിയില്ലായിരുന്നു ഞങ്ങളുടെ സൗഹൃദം ഇത്ര ആഴത്തിലേക്ക് പോകുമെന്ന്. എനിക്ക് ഒട്ടും പരിചിതമല്ലാതിരുന്ന കണ്ണൂരിന്റെ മണ്ണിൽ, 50ഓളം വരുന്ന അപരിചിതരുടെ ഇടയിൽനിന്നും, എന്നെ മനസിലാക്കുന്ന എന്റെ അതേ വേവ് ലെങ്ത് ഉള്ള, ഒരുപാട് സംസാരിക്കുന്ന ഒരാളെ കണ്ടെത്തി. എപ്പോഴും സംസാരിക്കുന്ന, എപ്പോഴും ചിരി ചുണ്ടിൽ സൂക്ഷിക്കുന്ന, കീ  കൊടുത്ത പാവ പോലെ തുള്ളികളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി എന്നായിരുന്നു ആദ്യ ദിവസങ്ങളിൽ ദീപ്സ്നെ കുറിച്ചുള്ള എന്റെ നിരീക്ഷണം. മനസിലാക്കാൻ പ്രയാസമുള്ള, പഠിക്കാൻ ഏറെയുള്ള വ്യക്തിത്വം സൂക്ഷിക്കുന്ന ദീപ്സ് , ഒരാൾക്ക് വേറെ ഒരാളെ എത്ര സ്നേഹിക്കാൻ പറ്റും എന്ന എന്റെ ചോദ്യത്തിന...

എഴുത്തു

അയാൾ എന്തോ എഴുതുന്ന തിരക്കിൽ ആയിരുന്നു. യുവാക്കളും നവ മാധ്യമങ്ങളും.യുവാക്കളെയും നവമാധ്യമങ്ങളെയും അവയുടെ നന്മ പോലും പരിഗണിക്കാതെ കണിശമായ ഭാഷയിൽ അയാൾ വിമർശിച്ചു. മാധ്യമം വഴിപിഴപ്പിച്ചവരെയും പ്രമുഖ സേവനദാതാക്കളെയും അയാൾ പേരെടുത്ത് പറഞ്ഞത് വിമർശിച്ചു. അയാൾ തന്റെ 'പൊതുജനതാൽപര്യാർത്തമുള്ള' ലേഖനം പ്രമുഖ പത്രത്തിലേക്ക് അയച്ച് കൊടുത്തു.തന്റെ സാമൂഹ്യബോധമോർത്ത് അയാൾ കോൾമയിർകൊണ്ടു. പേന അടച്ചുവെച്ച് തന്റെ 4G ഫോണിൽ മുഖ പുസതകത്തിൽ കയറി തനിക്ക് കിട്ടിയ ഇഷ്ടങ്ങളും ആശംസകളും നോക്കി ആഹ്ലാദിച്ചു .മുഖപുസ്തകം അവസാനിപ്പിച്ച് അയാൾ ഒളിക്യാമറയിൽ കുടുങ്ങിയ സ്ത്രീകളെ അന്വേഷിച്ചുപോയി. ലേഖനം എഴുതിയ പേനയെ നോക്കി ഫോൺ പല്ലിളിച്ചു. പേന തല താഴ്ത്തി നിന്നു.                           ശുഭം                                          ഫെബിൻ ജോസഫ്