ബ്ലഡി ബർഗർ അഥവാ ദീപ്സ്



"ഡാ നിനക്കെന്താ പറ്റിയെ, നീ എന്താ മിണ്ടാതിരിക്കുന്നെ, നീ ഇങ്ങനെ ഇമോഷണൽ  ഫ്രീക്ക്  ആവരുത്, നീ എന്താ ഒറ്റക്ക് നടക്കുന്നെ? " ഇങ്ങനെഎല്ലാം ചോദിച്ചും ഹിന്ദിയിൽ കുറെ വഴക്ക് പറഞ്ഞും എന്റെ മൗനത്തിനു പിന്നിലെ കാരണവും, ചിരിക്കു പിന്നിലെ കണ്ണീരും മനസിലാക്കുന്ന, എന്നെ സ്നേഹത്തോടെ  "ബ്ലഡി  ബർഗർ  എന്നും, ഫെബ്  എന്നും വിളിക്കുന്ന " ന്റെ ദീപ്സ് . ദീപ്സ്  എന്ന് ആദ്യം തമാശക്ക് വിളിച്ചപ്പോ എനിക്കറിയില്ലായിരുന്നു ഞങ്ങളുടെ സൗഹൃദം ഇത്ര ആഴത്തിലേക്ക് പോകുമെന്ന്. എനിക്ക് ഒട്ടും പരിചിതമല്ലാതിരുന്ന കണ്ണൂരിന്റെ മണ്ണിൽ, 50ഓളം വരുന്ന അപരിചിതരുടെ ഇടയിൽനിന്നും, എന്നെ മനസിലാക്കുന്ന എന്റെ അതേ വേവ് ലെങ്ത് ഉള്ള, ഒരുപാട് സംസാരിക്കുന്ന ഒരാളെ കണ്ടെത്തി. എപ്പോഴും സംസാരിക്കുന്ന, എപ്പോഴും ചിരി ചുണ്ടിൽ സൂക്ഷിക്കുന്ന, കീ  കൊടുത്ത പാവ പോലെ തുള്ളികളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി എന്നായിരുന്നു ആദ്യ ദിവസങ്ങളിൽ ദീപ്സ്നെ കുറിച്ചുള്ള എന്റെ നിരീക്ഷണം. മനസിലാക്കാൻ പ്രയാസമുള്ള, പഠിക്കാൻ ഏറെയുള്ള വ്യക്തിത്വം സൂക്ഷിക്കുന്ന ദീപ്സ് , ഒരാൾക്ക് വേറെ ഒരാളെ എത്ര സ്നേഹിക്കാൻ പറ്റും എന്ന എന്റെ ചോദ്യത്തിന്റെ ഉത്തരം കൂടിയായി. എന്റെ ചിന്നുവിന് ശേഷം എന്നെ ഇത്രയധികം മനസിലാക്കിയ എന്നെ ഇത്ര മാത്രം കെയർ  ചെയ്യുന്ന ഒരു പെണ്ണ് സുഹൃത്ത് എനിക്കുണ്ടായിട്ടില്ല. ഒരു  ഷോർട്  ഫിലിമിൽ പറയുന്ന പോലെ " ഞാൻ കുറെ കല്ലും മുള്ളും മലയും ഗർത്തങ്ങളും ഉണ്ടാക്കി ചിന്നുവിനു ശേഷം ആരെയും കടത്തി വിടണ്ട എന്ന് ഉറപ്പിച്ച ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു എത്തി ചേർന്ന ബ്ലഡി  ബർഗർ ." ഇത് കഥയല്ല ജീവിതം ആണ്. കഥ കഴിയും ജീവിതം അങ്ങനെയല്ലല്ലോ. എന്റെ മരണം വരെ.......... 

                                                                                                                     ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ