അവൾ



വളരെ കുറഞ്ഞ കാലത്തെ പരിചയമെ ഉള്ളുവെങ്കിലും ,അവൾ എന്റെ കൂടെ ഉണ്ടാകണമെന്ന് എനിക്ക് ഉണ്ടായിരുന്നു. എന്റെ സന്തോഷവും സങ്കടവും നിരാശയും അവളോട് പങ്ക് വെക്കുമ്പോൾ എന്തെന്ന് അറിയില്ലാത്ത ഒരു വികാരം എനിക്ക് ഉണ്ടായി. ആരോ പറഞ്ഞ പോലെ അർത്ഥം പറഞ്ഞു തരാൻ ഒരാൾ വരുന്നതുവരെ പ്രണയം എന്നത് എനിക്കും ഒരു വാക്ക് മാത്രമായിരുന്നു. അവളുടെ വരവ് പ്രണയത്തിന്റെ പുതിയ അർത്ഥ തലങ്ങൾ എനിക്ക് സമ്മാനിച്ചു. ഞങ്ങളുടെ സൗഹൃദത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും എന്റെ ഇഷ്ടം അവളെ അറിയിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.facebook ലെ സ്ഥിരം സന്ദേശങ്ങൾക്ക് ഇടയിൽ അപ്രതീക്ഷിതമായി ഞാൻ കാര്യം അവതരിപ്പിച്ചു.' അതെ എനിക്ക് ഒരു കാര്യം പറയാനുണ്ട്'. 'എന്താ???'.'കുറച്ചായി പറയണം എന്നു വിചാരിക്കുന്നു'.'നീ കാര്യം പറ'.' എടോ തനിക്ക് എന്നെ ഇഷ്ടാണോ?'.' അതേലൊ ,എന്താ ഇപ്പോ ഇങ്ങനെ ഒരു സംശയം??' .' അങ്ങനത്തെ ഇഷ്ടം അല്ല. ഞാൻ തന്നെ കല്യാണം കഴിച്ചോട്ടെ എന്ന്?. You couldn't message to this conversation now......,
എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്റെ നല്ലൊരു സുഹൃത്തിനെ വാക്കു കൊണ്ടുള്ള കഠാര ഉപയോഗിച്ച് ഞാൻ കൊലപ്പെടുത്തി. എന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ പേമാരി പെയ്തു . ഞാൻ ആകെ തളർന്നു പോയിരുന്നു.............
കുറച്ചു ദിവസം അങ്ങനെ കടന്നു പോയി. ഒരാഴ്ച്ചക്ക് ശേഷം അവളുടെ മറുപടി വന്നു. എനിക്ക് ഇഷ്ട കുറവൊന്നുമില്ല പക്ഷേ വീട്ടിൽ സമ്മതിക്കാതെ ഈ വിവാഹം നടക്കില്ല. ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടി .പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ ചാറ്റിങ്ങ് ആരംഭിച്ചു . ഞങ്ങളുടെ വിവാഹവും ശേഷമുള്ള ജീവിതവും ഞങ്ങൾ ഭാവനയിൽ കണ്ടു. ആ സ്വപ്നങ്ങൾക്ക് ഒരു വലിയ കോട്ടയുടെ ഉയരം ഉണ്ടായിരുന്നു ആ കോട്ടക്ക് ഞാൻ മതിൽ തീർത്ത് കോട്ട ഉയർത്തി പണിതുകൊണ്ടേയിരുന്നു . ഞങ്ങളെ രണ്ടു പേരേയും അറിയുന്നവരുടെ മുൻപിൽ ഞങ്ങൾ കൂട്ടുകാരെ പോലെ പെരുമാറി. സംസാരവും ചാറ്റിങ്ങും തുടർന്ന് പോന്നു. ഞാനും ഒരു സാധാരണ കാമുകൻ ആയിരുന്നു. സ്വാർത്ഥത കാമുകന്റെ ജന്മാവകാശമാണല്ലൊ .ഞാനും സ്വാർത്ഥൻ ആയി . അത് അവളെ ശ്വാസം മുട്ടിച്ചിരിക്കാം .അവളെ ഞാൻ നിയന്ത്രിക്കാൻ തുടങ്ങി .അവൾ പലപ്പോഴും ആ രേഖ ലംഘിച്ചുകൊണ്ട് മുന്നോട്ട് പോയി. എന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും നിറഞ്ഞു .പൊതുവേ ശാന്തനായ ഞാൻ ദേഷ്യപെടാൻ തുടങ്ങി.അവൾ പറഞ്ഞു 'ഞാൻ ഇങ്ങനെയാണ് എനിക്ക് ഇങ്ങനെയെപറ്റു'. അവൾ ഏതു വികാരം കൊണ്ടാണ് പറഞ്ഞത് എന്നറിയില്ലാ എങ്കിലും, എന്നെ പോലെ ഒരാളെ ഇല്ലാതക്കാനുള്ള എല്ലാ മരുന്നും ഈ രണ്ട് വാചകത്തിൽ ഉണ്ടായിരുന്നു. ഞാൻ അവൾക്ക്  ഒരു മെസേജ് അയച്ചു 'ഞാൻ നിന്നെ എന്തുമാത്രം സനേഹിച്ചിരുന്നു എന്ന് നിനക്കറിയില്ല ,ആ സ്നേഹത്തിന്റെ തിവ്രത കൊണ്ടാണ് ഞാൻ സ്വർത്ഥനായത്.നീ ചിലരോട് സംസാരിക്കുന്നതിൽ ഞാൻ എതിർത്തത് അവരെ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ടാണ് നിന്റെ നല്ലതിനു വേണ്ടിയാണ്. പക്ഷേ നിനക്ക് എന്നെക്കാൾ അവരെ വിശ്വാസം ഉള്ളതും നിന്റെ അവസാനത്തെ വാക്കുകളും ഞാൻ എന്ന കാമുകനെയും കാമുകിയായ നിന്നെയും കൊല്ലാൻ മാത്രം വിഷം പുരട്ടിയ അസ്ത്രം ആണ് അത് കൃത്യമായി എന്റെ ഹൃദയത്തിൽ പതിക്കുകയും ചെയ്തു'. എന്റെ ബുദ്ധിയും മനസും തമ്മിൽ ഒരു യുദ്ധം നടന്നു ,ഒടുവിൽ എന്റെ ബുദ്ധി തന്നെ ജയിച്ചു. ഞാൻ ഒരു സന്ദേശം കൂടി അവൾക്കയച്ചു 'എന്റെ കാമുകി മരണപ്പെട്ടിരിക്കുന്നു .ആ രൂപത്തിൽ നീ എന്ന എന്റെ പഴയ സുഹൃത്ത് ജന്മം എടുത്തിരിക്കുന്നു.'
You couldn't message to this conversation now......
ഒരു വ്യക്തിയെ അവളുടെ സ്വാതന്ത്ര്യത്തിന് വിട്ടല്ലൊ എന്ന് പറഞ്ഞ് ഞാൻ ആശ്വസിച്ചു. അപ്പോളേക്കും എന്റെ മൊബൈൽ സ്ക്രീൻ എന്റെ കണ്ണ്  നനച്ചിരുന്നു .അല്ലേലും കണ്ണ് പലപ്പോഴും ഇങ്ങനെ ആണ്. ബുദ്ധിയെക്കാൾ മുന്നേ സത്യം മനസ്സിലാക്കും അവൾ ഇനി എന്റെതല്ലാ എന്ന സത്യം.....................
                         ശുഭം............
                                  ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ