Posts

പ്രിയമുള്ള രവിക്ക്......

  പ്രിയമുള്ള രവിക്ക്....... ഒരുപാട് വർഷങ്ങൾക്കുശേഷം  ഞാൻ ഇന്നാണ് ഒരു കത്തെഴുതുന്നത്. കുറെയേറെ കത്തുകൾ മുൻപെഴുതിയിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത ഒരുതരം ശൂന്യത എനിക്കനുഭവപ്പെടുന്നു. വാക്കുകൾക്കുവേണ്ടി അന്വേഷിച്ചിട്ടും കിട്ടാതെ വരുന്ന തരം ഒരു അന്ധത എനിക്ക് പിടിപെട്ടതുപോലെ. രവി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രയും നാളുകൾക്ക് ശേഷം എന്തിനീ കത്തെന്നു രവി ചിന്തിക്കുന്നുണ്ടാവും. കഴിഞ്ഞ ദിവസം, കുറത്തിമലയിൽ വെച്ച് ഞാൻ രവിയെ കണ്ടിരുന്നു. പക്ഷേ, ഒന്ന് സംസാരിക്കാൻ പോലും സാധിക്കുന്നതിനു മുൻപേ രവി അവിടെനിന്നും മറഞ്ഞിരുന്നു. രവിയുടെ കൂടെ ഉണ്ടായിരുന്നത് പത്മിനി ആയിരുന്നിരിക്കണം. രവിയുടെ എല്ലാ കഥകളും പുസ്തകങ്ങളും ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഒന്ന് പോലും വായിച്ചു നോക്കിയിട്ടില്ലെങ്കിൽകൂടി രവിയുടെ പേരിൽ അച്ചടിച്ചു വരുന്നതൊക്കെ സൂക്ഷിച്ചു വെക്കുന്നത് പണ്ട് മുതലേ എനിക്കേറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് രവിക്കറിയാമല്ലോ... എപ്പോഴോ ചന്ദ്രേട്ടനാണ് രവി പത്മിനിയെ വിവാഹം ചെയ്ത കാര്യം എന്നെ വായിച്ചു കേൾപ്പിച്ചത്. ചന്ദ്രേട്ടൻ രവിയുടെ ഒരു വലിയ ആരാധകനാണ്. രവിയുടെ കഥകൾക്ക് പച്ചയാ...

ദേജാ വു

"എന്താ രവി ഈ സ്വപ്നം കാണണേ? പുതിയ കഥ എഴുതുന്നതിനെക്കുറിച്ചാണോ? ദേ അത് കണ്ടോ! അവിടെയാണ് നമ്മൾ ഇന്ന് ചിലവഴിക്കുന്നത്. രവി ആദ്യം കണ്ണ് തുറന്ന് കാഴ്ചകൾ കാണു അപ്പോളല്ലേ ജീവസുറ്റ കഥകൾ എഴുതാൻ കഴിയൂ." ഡ്രൈവിങ്ങിൽ ശ്രദ്ധ പതറാതെ പത്മിനി പറഞ്ഞു നിറുത്തി. രവി മുന്നിൽ തെളിഞ്ഞു വന്ന, പച്ചപ്പ്‌ നിറഞ്ഞ താഴ്‌വാരത്തെ ആശ്ചര്യത്തോടെ നോക്കി. താൻ ഒരു സ്വപ്നലോകത്തെത്തിയതുപോലെ അയാൾ അത്ഭുതം കൂറി. രവി, കുറഞ്ഞ വർഷങ്ങൾക്കൊണ്ട് സാഹിത്യലോകത്തു തന്റെതായ സ്ഥാനം നേടിയെടുത്ത എഴുത്തുക്കാരൻ. ഒരു ക്യാൻവാസിൽ എന്നപോലെ, അക്ഷരങ്ങൾ കൊണ്ട് ജീവിത ചിത്രങ്ങൾ വരച്ചെടുത്ത കഥാകാരൻ. ഒരു സാഹിത്യസദസ്സിൽവെച്ച് പത്മിനിയെ പരിചയപ്പെട്ടതും, പിന്നീടെപ്പോളോ പ്രണയത്തിൽ വീണതും, ഒടുവിൽ തന്നെക്കാൾ പ്രായം കൂടിയ പത്മിനിയെ തന്നെ വിപ്ലവകരമായി വിവാഹം ചെയ്തതും, അയാളുടെ തന്നെ വരികളിൽ അനുവാചകരിലേക്കെത്തി. പക്ഷേ ഇപ്പോൾ സ്ഥിതി അൽപ്പം മോശമാണ്. പ്രശസ്തമായ മാഗസിനുകളിൽ ഒരു കഥ അച്ചടിച്ചു വന്നിട്ട് നാളുകൾ ഏറെയായി. മുൻപ് പച്ചയായ ജീവിതത്തിന്റെ ഗന്ധമുണ്ടായിരുന്ന രവിയുടെ കഥകൾക്ക് ഇന്ന് അത് നഷ്ടമായിരിക്കുന്നു. ബഹുനില കെട്ടിടത്തിലെ നാലു ചുവരുകൾക്കുള്ളിൽ നിന...

താക്കോൽ

വളരെ ദീർഘമായ ഒരു യാത്രക്കൊടുവിൽ അവന് ആ അമൂല്യമായ താക്കോൽ ലഭിച്ചു. ആ താക്കോൽ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ അവൻ അത് അമ്മയെ ഏൽപ്പിച്ചു. അമ്മ കുറച്ച് നാൾ അത് ഏറെ കരുതലോടെ സൂക്ഷിച്ചു. അമ്മയുടെ അകാലത്തിലെ മരണം ആ താക്കോൽ എന്നന്നേക്കുമായി നഷപെടുത്തി എന്ന് അവൻ കരുതി. ഒരിക്കൽ അമ്മയുടെ ശേഖരത്തിൽ നിന്നും അവൻ ആ താക്കോൽ വീണ്ടെടുത്തു. ഇനി അത് എവിടെ സൂക്ഷിക്കുമ്മെന്നും ആരുടെ കയ്യിൽ ഏൽപ്പിക്കണം എന്നും ചിന്തിച്ച് അവൻ അത് ഉറ്റചങ്ങാതിക്ക്  കൈമാറി. പോകപോകെ ചങ്ങാതിയുടെ കരുതൽ പോരെന്നു അവന് മനസിലായി. പലപ്പോഴും ആവശ്യനേരത്തു താക്കോൽ കിട്ടാതെ വന്നു. മനസില്ലാമനസ്സോടെ അവൻ അത് വാങ്ങി. അവൻ അത്  കാമുകിക്ക് സമ്മാനിച്ചു. പ്രണയത്തിന്റെ ആദ്യ നാളുകളിൽ ലഭിച്ച കരുതലിൽ താക്കോൽ ഇനി മറ്റൊരാളെ ഏൽപ്പിക്കേണ്ടതില്ലെന്നു അവൻ ഉറപ്പിച്ചു. പക്ഷേ, സമയം വീണ്ടും വില്ലനായി, താക്കോൽ തുരുമ്പെടുക്കാൻ തുടങ്ങിയെന്നും പലപ്പോഴും ഉപയോഗിക്കാൻ പറ്റാതെ ഇരിക്കുന്നതായും അവന് ബോധ്യമായി. അവൻ താക്കോൽ അവന്റെ പ്രിയപ്പെട്ട പുസ്തകത്തിന്റെ ഉള്ളിൽ എടുത്തുവെച്ചു. അവന്റെ മുറിയിലായിരുന്നപ്പോൾ മാത്രം അവൻ താക്കോൽ ഉപയോഗിച്ചു. അവിടെ നിന്നും അവന്റെ പേഴ്സിലേക്...

ജാനിയേടത്തീടെ മകൾ

"ഇപ്പോൾ കിട്ടിയ വാർത്ത, പ്രശസ്ത ഭൗതികശാസ്ത്രജ്ഞയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന we too have സംഘടനയുടെ സ്ഥാപകയുമായ dr. നാരായണിയുടെ സ്വകാര്യ ലാബിൽ വൻ സ്ഫോടനം. സംഭവ സ്ഥലത്ത് നിന്നും  ഞങ്ങളുടെ റിപ്പോർട്ടർ സഞ്ജന ചേരുന്നു,  സഞ്ജന എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?  എങ്ങനെയാണു അപകടം നടന്നത് ?എന്താണ് ഇപ്പോൾ അവിടുത്തെ സ്ഥിതി?" ഒരു മണിക്കൂറിനു മുൻപാണ് വലിയ ശബ്ദതത്തോട്കൂടിയ സ്ഫോടനമുണ്ടായതു ഹരിത,  ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും തീയണക്കുന്നതിനുള്ള  ജോലികൾ ആരംഭിച്ചു. ഡോക്ടർ നാരായണി കുറെ മാസങ്ങളായി ഈ ലാബിൽ പരീക്ഷണത്തിലായിരുന്നു, പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പാർട്ടിക്കിൾ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ  അവസാന ഘട്ടം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സ്ഫോടനം നടന്ന സമയത്ത് ലാബിൽ ഡോക്ടറും മകളും ഒരു സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഡോക്ടറും സഹായിയും അത്യാസനനിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അടുത്ത് അധികം വീടുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നു സംഭവസ്ഥലം സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥർ...

ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ

'സംഭവസ്ഥലത്തു നിന്നും ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ വാർത്ത TV'  "ഇപ്പോളത്തെക്ക് ഇത്രയും മതി ഇത് വെച്ച് ഇന്നത്തെ ചർച്ച പൊലിപ്പിച്ചോളും." സുഗുണൻ പറഞ്ഞു.  "എന്നാലും നമ്മൾ ഈ ചെയ്തത് ഇച്ചിരി കടുംകൈ അല്ലെ?  ആ അച്ഛന്റെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല. പോലീസ് നന്നായി ഉപദ്രവിച്ചെന്നു തോന്നുന്നു."  " അതിൽ ഒന്നും കാര്യമില്ല കുഞ്ഞി, താൻ ചാനലിൽ വന്നിട്ട് ഒരു മാസം അല്ലെ ആയുള്ളൂ അതിന്റെയാണ്, കണ്ണിൽചോരയുണ്ടെങ്കിൽ അത് ഊറ്റിക്കളഞ്ഞിട്ട് ഈ പണിക്ക് വന്നാൽ മതിയെന്നാ എന്റെ ഇന്റർവ്യൂവിന് പറഞ്ഞത്. ഇപ്പോൾ 2 വർഷം പൂർത്തിയായി. ഈ ജില്ലയിലെ പ്രധാന സംഭവങ്ങൾ എല്ലാം കഴിഞ്ഞ രണ്ടുവർഷം കവർ ചെയ്തത് ഞാനാ. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങലുണ്ട്.  ഒന്നാമതായി ഇത് ഒരു സെൻസേഷണൽ ഇഷ്യൂ ആണോ?  ആണെങ്കിൽ ആരൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്. അതിൽ നമ്മുടെ മാനേജ്മെന്റിന് വേണ്ടപ്പെട്ടവർ ആരെങ്കിലുമുണ്ടോ?  എല്ലാ വാർത്തയിലും മാനേജ്മെന്റ് താല്പര്യം അനുസരിച്ചായിരിക്കും ചാനലിൽ വാർത്ത വരുന്നത്,  അതുകൊണ്ട് നമ്മൾ സത്യത്തിന്റെ പക്ഷം അല്ല നോക്കേണ്ടത്, മാനേജ്മെന്റ് പക്ഷം ആണ്. മനസ്സിലായോ??.  എല്ലാം പോകെ മ...

ദിവ്യഗർഭം

'പടക്കം പൊട്ടി ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽ താരങ്ങൾ,  കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്കണമെന്നു താരങ്ങൾ.' വാർത്ത അവതാരകൻ ആനയോടുള്ള കൃത്രിമ സഹതാപത്തിൽ പറഞ്ഞു നിറുത്തി. താരങ്ങളുടെ കപടസ്നേഹത്തെ ഉൾക്കൊണ്ടതുകൊണ്ട് പറഞ്ഞുപോയതാകാനും സാധ്യത ഉണ്ടെന്ന് ആയിഷുമ്മ ചിന്തിച്ചില്ല. ഇന്നെങ്കിലും തന്റെ കൊച്ചുമോളുടെ വാർത്ത കാണാൻ പറ്റും എന്ന് കരുതിയാണ് ഈ സാഹസത്തിനു മുതിർന്നത്. സാധാരണ TV യോട് ഒട്ടും മമത ഇല്ലാത്തയാളാണ്‌ ആയിഷുമ്മ വാർത്ത ചാനലുകളോട് പ്രത്യേകിച്ചും. കൊച്ചുമകൾ ജയിലിലായിട്ട് കുറച്ചധികം നാളായി. ഇതുവരെ പ്രത്യേകിച്ച് ഒരു വാർത്തയും വന്നു കണ്ടില്ല, ഉള്ളിൽ ഒരു ജീവനെ പേറുന്ന അവൾക്കു വേണ്ടി ആരും സംസാരിച്ചും കണ്ടില്ല. ആയിഷുമ്മ TV യിൽ തമ്മെ നോക്കിയിരുന്നു. വർത്തകൾക്കിടയിലെ പരസ്യംപോലും വിട്ടുകളഞ്ഞില്ല. ഇന്ന് വാർത്ത വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത് മോളെ പഠിപ്പിച്ച മാഷാണ്. മാഷ്ടെ മോൻ ടൗണിൽ ഒരു ചാനലിൽ ജോലിക്കാരനാണു.  'ഇനി ചില വാർത്തകൾ ഒറ്റനോട്ടത്തിൽ.  Covid രോഗികളുടെ എണ്ണം പത്തു മില്യനോട്‌ അടുക്കുന്നു.  Football കളിക്കാരിൽ ഒരു ബില്യൺ വരുമാനം നേടുന്ന ആദ്യ കളിക്കാരനാ...

ടിക്കറ്റ്

"ഇത് തികച്ചും സാങ്കൽപ്പിക കഥയാണ് " മരത്തടിയിൽ പണിത ആ ഭീമാകാരമായ കപ്പലിൽ ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. സർവ്വ ജീവജാലങ്ങളെയും ഉൾക്കൊണ്ട നോഹയുടെ പേടകത്തോട് കിടപിടിക്കുന്നതാണ് ഈ കപ്പൽ. ഇതിലെ യാത്രക്കാർക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മറ്റൊരാൾ എടുത്തു നൽകിയ ടിക്കറ്റുമായിട്ടാണ് അവർ ഈ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചത്തിൽ മാത്രം സഞ്ചരിക്കുന്ന ഈ കപ്പൽ കൂമൻ കൂകുന്നിടത്തു കൂടെ എല്ലാം പോകാറുണ്ട്.  എങ്കിലും മുൻപ് പറഞ്ഞപോലെ മറ്റൊരാൾ നൽകിയ ടിക്കറ്റ് ഉണ്ടെങ്കിലേ ഈ നിശാഗന്ധി പൂക്കുന്ന ഗന്ധം ആസ്വദിച്ചുള്ള യാത്ര സാധ്യമാകു. 'നമ്മൾ ഇനി എങ്ങോട്ടാണ് പോകുന്നത്? ' യാത്രക്കാരിൽ ഒരാൾ, കറുത്ത വലിയ തൊപ്പി വച്ചിരിക്കുന്ന കപ്പിത്താനോട് ചോദിച്ചു.  'എനിക്ക് പകൽ കണ്ണു കാണില്ലെന്ന് നിങ്ങൾക്കറിയില്ലെ? പകൽ ഇവിടെ തങ്ങിയിട്ട് രാത്രി നമ്മൾ തെക്കോട്ട് യാത്ര തിരിക്കും.' "എന്റെ നാട്ടിലൂടെയാകും യാത്ര, എനിക്ക് അറിയാവുന്ന ആരെങ്കിലുമാകുമോ ഈ പുതിയ യാത്രക്കാരൻ" തെക്കോട്ടാണ് യാത്ര എന്ന് കേട്ടതും വലിയ വട്ട കണ്ണട വെച്ച, ഈ യാത്രക്ക് മുൻപ് നിയമം പഠിക്കുകയായിരുന...