Posts

Showing posts from May, 2021

പ്രിയമുള്ള രവിക്ക്......

  പ്രിയമുള്ള രവിക്ക്....... ഒരുപാട് വർഷങ്ങൾക്കുശേഷം  ഞാൻ ഇന്നാണ് ഒരു കത്തെഴുതുന്നത്. കുറെയേറെ കത്തുകൾ മുൻപെഴുതിയിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത ഒരുതരം ശൂന്യത എനിക്കനുഭവപ്പെടുന്നു. വാക്കുകൾക്കുവേണ്ടി അന്വേഷിച്ചിട്ടും കിട്ടാതെ വരുന്ന തരം ഒരു അന്ധത എനിക്ക് പിടിപെട്ടതുപോലെ. രവി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രയും നാളുകൾക്ക് ശേഷം എന്തിനീ കത്തെന്നു രവി ചിന്തിക്കുന്നുണ്ടാവും. കഴിഞ്ഞ ദിവസം, കുറത്തിമലയിൽ വെച്ച് ഞാൻ രവിയെ കണ്ടിരുന്നു. പക്ഷേ, ഒന്ന് സംസാരിക്കാൻ പോലും സാധിക്കുന്നതിനു മുൻപേ രവി അവിടെനിന്നും മറഞ്ഞിരുന്നു. രവിയുടെ കൂടെ ഉണ്ടായിരുന്നത് പത്മിനി ആയിരുന്നിരിക്കണം. രവിയുടെ എല്ലാ കഥകളും പുസ്തകങ്ങളും ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഒന്ന് പോലും വായിച്ചു നോക്കിയിട്ടില്ലെങ്കിൽകൂടി രവിയുടെ പേരിൽ അച്ചടിച്ചു വരുന്നതൊക്കെ സൂക്ഷിച്ചു വെക്കുന്നത് പണ്ട് മുതലേ എനിക്കേറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് രവിക്കറിയാമല്ലോ... എപ്പോഴോ ചന്ദ്രേട്ടനാണ് രവി പത്മിനിയെ വിവാഹം ചെയ്ത കാര്യം എന്നെ വായിച്ചു കേൾപ്പിച്ചത്. ചന്ദ്രേട്ടൻ രവിയുടെ ഒരു വലിയ ആരാധകനാണ്. രവിയുടെ കഥകൾക്ക് പച്ചയാ...

ദേജാ വു

"എന്താ രവി ഈ സ്വപ്നം കാണണേ? പുതിയ കഥ എഴുതുന്നതിനെക്കുറിച്ചാണോ? ദേ അത് കണ്ടോ! അവിടെയാണ് നമ്മൾ ഇന്ന് ചിലവഴിക്കുന്നത്. രവി ആദ്യം കണ്ണ് തുറന്ന് കാഴ്ചകൾ കാണു അപ്പോളല്ലേ ജീവസുറ്റ കഥകൾ എഴുതാൻ കഴിയൂ." ഡ്രൈവിങ്ങിൽ ശ്രദ്ധ പതറാതെ പത്മിനി പറഞ്ഞു നിറുത്തി. രവി മുന്നിൽ തെളിഞ്ഞു വന്ന, പച്ചപ്പ്‌ നിറഞ്ഞ താഴ്‌വാരത്തെ ആശ്ചര്യത്തോടെ നോക്കി. താൻ ഒരു സ്വപ്നലോകത്തെത്തിയതുപോലെ അയാൾ അത്ഭുതം കൂറി. രവി, കുറഞ്ഞ വർഷങ്ങൾക്കൊണ്ട് സാഹിത്യലോകത്തു തന്റെതായ സ്ഥാനം നേടിയെടുത്ത എഴുത്തുക്കാരൻ. ഒരു ക്യാൻവാസിൽ എന്നപോലെ, അക്ഷരങ്ങൾ കൊണ്ട് ജീവിത ചിത്രങ്ങൾ വരച്ചെടുത്ത കഥാകാരൻ. ഒരു സാഹിത്യസദസ്സിൽവെച്ച് പത്മിനിയെ പരിചയപ്പെട്ടതും, പിന്നീടെപ്പോളോ പ്രണയത്തിൽ വീണതും, ഒടുവിൽ തന്നെക്കാൾ പ്രായം കൂടിയ പത്മിനിയെ തന്നെ വിപ്ലവകരമായി വിവാഹം ചെയ്തതും, അയാളുടെ തന്നെ വരികളിൽ അനുവാചകരിലേക്കെത്തി. പക്ഷേ ഇപ്പോൾ സ്ഥിതി അൽപ്പം മോശമാണ്. പ്രശസ്തമായ മാഗസിനുകളിൽ ഒരു കഥ അച്ചടിച്ചു വന്നിട്ട് നാളുകൾ ഏറെയായി. മുൻപ് പച്ചയായ ജീവിതത്തിന്റെ ഗന്ധമുണ്ടായിരുന്ന രവിയുടെ കഥകൾക്ക് ഇന്ന് അത് നഷ്ടമായിരിക്കുന്നു. ബഹുനില കെട്ടിടത്തിലെ നാലു ചുവരുകൾക്കുള്ളിൽ നിന...