ജാനിയേടത്തീടെ മകൾ
"ഇപ്പോൾ കിട്ടിയ വാർത്ത, പ്രശസ്ത ഭൗതികശാസ്ത്രജ്ഞയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന we too have സംഘടനയുടെ സ്ഥാപകയുമായ dr. നാരായണിയുടെ സ്വകാര്യ ലാബിൽ വൻ സ്ഫോടനം. സംഭവ സ്ഥലത്ത് നിന്നും ഞങ്ങളുടെ റിപ്പോർട്ടർ സഞ്ജന ചേരുന്നു, സഞ്ജന എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എങ്ങനെയാണു അപകടം നടന്നത് ?എന്താണ് ഇപ്പോൾ അവിടുത്തെ സ്ഥിതി?" ഒരു മണിക്കൂറിനു മുൻപാണ് വലിയ ശബ്ദതത്തോട്കൂടിയ സ്ഫോടനമുണ്ടായതു ഹരിത, ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും തീയണക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ഡോക്ടർ നാരായണി കുറെ മാസങ്ങളായി ഈ ലാബിൽ പരീക്ഷണത്തിലായിരുന്നു, പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പാർട്ടിക്കിൾ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സ്ഫോടനം നടന്ന സമയത്ത് ലാബിൽ ഡോക്ടറും മകളും ഒരു സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഡോക്ടറും സഹായിയും അത്യാസനനിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അടുത്ത് അധികം വീടുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നു സംഭവസ്ഥലം സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥർ...