Posts

Showing posts from December, 2018

കഥാകാരൻ

"Okay Students ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു Monday വരുമ്പോൾ പേജ് No. 56ൽ തന്നിരിക്കുന്ന  Story എല്ലാരും Complete ചെയ്ത് വരണം".ക്ലാസ്സ്‌ അവസാനിപ്പിച്ചു സാർ ക്ലാസ്സിൽ നിന്ന് പോയി. ഡാ  "സെബാനെ അടുത്തത് PT പീരിയഡ് ആണ്,കഴിഞ്ഞ PTക്ക് നമ്മൾ അവന്മാർക്ക് 6 Over  എറിഞ്ഞു കഴിഞ്ഞപ്പോ ആണ് Bell അടിച്ചത്, അതുകൊണ്ട് ഇന്ന് നമുക്ക് ഫസ്റ്റ് ബാറ്റിംഗ് ചോദിക്കാം. നീ പെട്ടന്ന് വാ. ഇല്ലേ Teacher ഇന്ന് Drill പഠിപ്പിക്കാന്നു പറയും." " ഞാൻ ഇല്ലെടാ, ഒരു സുഖമില്ല " "ഉച്ചക്കാർന്നേ നിന്നെ വീട്ടിൽ കൊണ്ടോയി വിട്ട് എനിക്കും വീട്ടിൽ പോകാർന്നു . നീ  ഗ്രൗണ്ടിൽ വരുന്നില്ലേ?" "ഉണ്ടെടാ, പക്ഷ കളിക്കാൻ ഇല്ല" " ആ എന്നാ നീ വാ ഞാൻ പോകുവാ". ഇത്രയും പറഞ്ഞു കൂട്ടുകാരൻ ഗ്രൗണ്ടിലേക്ക് ഓടി. സെബാൻ ക്ലാസ്സിൽ ഒറ്റക്കായി. അവൻ English Text എടുത്ത് സാർ പറഞ്ഞ കഥയുടെ തുടക്കം വായിച്ചു. ഒരു UP സ്കൂൾക്കാരന്റെ മുറി Englishകൊണ്ട് കഥയുടെ തുടക്കം ഏകദേശം മനസിലാക്കി, അവൻ ഒരു Note ബുക്കും പേനയും ആയിട്ട് ഗ്രൗണ്ടിലേക്ക് പോയി. "ഡാ കളിക്കാൻ വാ  ഇന്ന് നമുക്കാ First Batting." ചങ്ക് പിന്നെയു...