കഥാകാരൻ


"Okay Students ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു Monday വരുമ്പോൾ പേജ് No. 56ൽ തന്നിരിക്കുന്ന  Story എല്ലാരും Complete ചെയ്ത് വരണം".ക്ലാസ്സ്‌ അവസാനിപ്പിച്ചു സാർ ക്ലാസ്സിൽ നിന്ന് പോയി. ഡാ  "സെബാനെ അടുത്തത് PT പീരിയഡ് ആണ്,കഴിഞ്ഞ PTക്ക് നമ്മൾ അവന്മാർക്ക് 6 Over  എറിഞ്ഞു കഴിഞ്ഞപ്പോ ആണ് Bell അടിച്ചത്, അതുകൊണ്ട് ഇന്ന് നമുക്ക് ഫസ്റ്റ് ബാറ്റിംഗ് ചോദിക്കാം. നീ പെട്ടന്ന് വാ. ഇല്ലേ Teacher ഇന്ന് Drill പഠിപ്പിക്കാന്നു പറയും." " ഞാൻ ഇല്ലെടാ, ഒരു സുഖമില്ല " "ഉച്ചക്കാർന്നേ നിന്നെ വീട്ടിൽ കൊണ്ടോയി വിട്ട് എനിക്കും വീട്ടിൽ പോകാർന്നു . നീ  ഗ്രൗണ്ടിൽ വരുന്നില്ലേ?" "ഉണ്ടെടാ, പക്ഷ കളിക്കാൻ ഇല്ല" " ആ എന്നാ നീ വാ ഞാൻ പോകുവാ". ഇത്രയും പറഞ്ഞു കൂട്ടുകാരൻ ഗ്രൗണ്ടിലേക്ക് ഓടി. സെബാൻ ക്ലാസ്സിൽ ഒറ്റക്കായി. അവൻ English Text എടുത്ത് സാർ പറഞ്ഞ കഥയുടെ തുടക്കം വായിച്ചു. ഒരു UP സ്കൂൾക്കാരന്റെ മുറി Englishകൊണ്ട് കഥയുടെ തുടക്കം ഏകദേശം മനസിലാക്കി, അവൻ ഒരു Note ബുക്കും പേനയും ആയിട്ട് ഗ്രൗണ്ടിലേക്ക് പോയി. "ഡാ കളിക്കാൻ വാ  ഇന്ന് നമുക്കാ First Batting." ചങ്ക് പിന്നെയും സെബാന്റെ അടുത്ത് എത്തി. സെബാൻ ദൂരേക്ക് നോക്കി എന്തോ ആലോചിക്കുക ആയിരുന്നു. "ഓ ഇപ്പൊ മനസിലായി നിന്റെ സൂക്കേട് എന്താണെന്നു, കളിക്കാതെ ഇരുന്നു ഈ കഥ എഴുതി തീർക്കാൻ  നിനക്ക് വട്ടാ" ചങ്ക് ദേഷ്യപ്പെടാൻ തുടങ്ങി. സെബാൻ അപ്പോഴേക്കും അക്ഷരങ്ങളുടെ, കഥയുടെ ലോകത്തേക്ക് പ്രവേശിച്ചിരുന്നു. ചങ്ക് എന്തൊക്കെയോ പറഞ്ഞുകൊണ്ട് കളിക്കാൻ തിരിച്ചു പോയി.  സെബാൻ തന്റെ കയ്യിലെ പുസ്തകത്തിൽ മഷി പടർത്താൻ തുടങ്ങി. English കഥ ആയതുകൊണ്ടാവണം എഴുത്ത് വളരെ മന്ദഗതിയിലാണ് പുരോഗമിച്ചത്.സെബാൻ ഒരുപാട് നേരം വിദൂരതയിലേക്കു നോക്കിയിരിക്കുകയും,താൻ എഴുതിയത് വീണ്ടും വീണ്ടും വായിച്ചുനോക്കുകയും  ചെയ്തുകൊണ്ടിരുന്നു. സ്കൂൾ വിട്ടുള്ള സ്ഥിരം കളിക്ക് നിൽക്കാതെ സെബാൻ വീട്ടിലേക്ക് ഓടി. "നീ എന്താടാ ഇന്ന് നേരത്തെ കളിക്കാൻ നിന്നില്ലേ".  "ഇല്ലമ്മാ ഇന്ന് കുറച്ച് എഴുതാൻ ഉണ്ട്". "എന്നാ പോയി കയ്യും കാലും കഴുകി വാ ചായകുടിച്ചിട്ട് എഴുതിക്കോ". " ശെരി അമ്മ ". സെബാൻ ഓടി പോയി  കയ്യും കാലും കഴുകി  വന്ന് ചായ കുടിച്ചു, നേരെ അവന്റ പഠന മേശയുടെ അടുത്തേക്ക് പോയി, പുസ്തകമെടുത്തു എഴുതാൻ തയ്യാറായി. സെബാന്  വീണ്ടും എഴുതാൻ തുടങ്ങി. ശനിയാഴ്ചകളിലെ സ്ഥിരം പരുപാടികളിൽനിന്ന് അവൻ വിട്ടുനിന്നു. അവന്റെ മനസ്സ് മുഴുവൻ ആ കഥയിൽ ആയിരുന്നു. ഞായറാഴ്ചയോടെ സെബാൻ കഥ പൂർത്തിയാക്കി, പക്ഷെ Climaxൽ  തൃപ്തി ഇല്ലാതെയാണ് അവൻ കിടക്കാൻ പോയത്. "ഇതാരാ ഇത്ര നേരത്തെ എണീറ്റിരിക്കുന്നെ, ഡാ സെബാനെ നീ എന്തിനാ ഇത്ര നേരത്തെ എണീറ്റെ ". "HW  എഴുതി തീർന്നില്ല അമ്മ ". " ആ കഥയോ? നീ അത് ഇതുവരെ തീർത്തില്ലേ , തിങ്കളാഴ്ചയായി  പെട്ടന്ന് തീർക്കാൻ നോക്ക്". " കഴിഞ്ഞമ്മേ  കുറച്ച് തിരുത്തൽ ഉണ്ടാർന്നു അതാ, ഇപ്പൊ തീരും." സെബാൻ കഥ എഴുതി തീർത്തു വീണ്ടും കിടന്നു. രാവിലെ, അവൻ തന്റെ  കഥയുമായി  അമ്മയുടെ അടുത്തേക്ക് അടുത്തേക്ക് ഓടി. യുദ്ധം വിജയിച്ച രാജാവിന്റെ സന്തോഷം അവന്റെ മുഖത്ത് പ്രകടമായിരുന്നു. " അമ്മാ ഇത് കണ്ടോ ഞാൻ എഴുതിയ കഥയാ, 9 പേജ് ഉണ്ട്". " ആണോ നോക്കട്ടെ". " അതിന് അമ്മക്ക് English അറിയാവോ. എന്നാലും അമ്മ നോക്ക്". അമ്മ സെബാന്റെ  കഥ  വായിച്ചു. "അമ്മക്ക് ഒന്നും മനസിലായില്ല എന്നാലും മോൻ ഇത്രേം എഴുതീലോ അത് നന്നായിട്ടുണ്ട്." സെബാൻ വളരെ സന്തോഷത്തോടെ കഥ തിരിച്ചു വാങ്ങി സ്കൂളിലേക്ക് പോയി.ആദ്യ Period തന്നെ English ആയത്കൊണ്ട് സെബാൻ വളരെ ആകാംഷയോടെ സാറിനെ പ്രതീക്ഷിച്ചിരുന്നു. സാർ കുറച്ച് വൈകി ക്ലാസ്സിലേക്ക് വന്നത് സെബാനെ കുറച്ച് നിരാശനാക്കി. Attendance വിളിച്ച ഉടനെ സാർ കഥ എഴുതിയത് എടുക്കാൻ പറഞ്ഞു. സെബാൻ എണീറ്റു നിന്ന് തന്റെ കഥ സാറിന് നേരെ നീട്ടി. സാർ കഥ വാങ്ങി  വായിക്കാൻ തുടങ്ങി. കഥ വായിച്ചു ശേഷം സെബാനെ മുന്നിലേക്ക്‌ വിളിച്ചു ഒരുപാട് അഭിനന്ദിച്ചു. " ഈ കഥയ്ക്ക് ഇത്രേം നല്ലൊരു ബാക്കി ഞാൻ ആദ്യമായിട്ടാ കാണുന്നെ, സെബാസ്റ്റിൻറെ ഈ കഥ ഇത്തവണത്തെ സ്കൂൾ കയ്യെഴുത്തു മാസികയിൽ ഉറപ്പായും ഉണ്ടാകും. വേറെയും  നല്ല കഥകൾ ഉണ്ടെങ്കിൽ കഥകൾ വെച്ച് തന്നെ നമുക്ക് ഒരു പുസ്തകം ഉണ്ടാക്കാം. Well Done സെബാസ്റ്റ്യൻ You have done an impressive  Work." സെബാൻ എന്ന എഴുത്തുകാരൻ ആ കഥയിലൂടെ ആണ് ജനിക്കുന്നത്. പിന്നീട് ഒരുപാട് കഥകളും കഥാസമാഹാരങ്ങളും  എഴുതി. സെബാസ്റ്റ്യൻ പറഞ്ഞു നിറുത്തി. "അപ്പോൾ സെബാൻ എന്ന ഒരു മികച്ച കഥാകാരനെ മലയാളികൾക്ക് ലഭിക്കാൻ കാരണം സാറിനെ ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിപ്പിച്ച സാർ ആണല്ലേ " റിപ്പോർട്ടർ ചോദിച്ചു. "തീർച്ചയായും". "അവസാനമായി ഒരു ചോദ്യം കൂടെ ". "ഡാ നിനക്കിന്നു ക്ലാസ്സിൽ പോവണ്ടേ, ഇങ്ങനെ പോത്ത് പോലെ കിടന്നുറങ്ങിയാൽ എങ്ങനെ ശരിയാകും എണീറ്റെ." സെബാൻ ചാടി എണീറ്റു സ്കൂളിൽ പോവാൻ റെഡി ആയി. " അമ്മാ ഇത് കണ്ടോ ഞാൻ എഴുതിയ കഥയാ, 9 page ഉണ്ട്". "ഇതാണോ നീ വെളുപ്പിന് എണീറ്റിരുന്നു  എഴുതിയത്, നോക്കട്ടെ " അമ്മ കഥ മേടിച്ചു നോക്കിയതിനു ശേഷം "ഇത്  മുഴുവൻ ഇംഗ്ലീഷ് ആണല്ലോ എനിക്കൊന്നും  മനസിലായില്ല. എന്നാലും നീ ഇത്രയും എഴുതിയല്ലോ മിടുക്കൻ". സെബാൻ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി. ആദ്യ Period തന്നെ English ആയതിൽ  അവൻ സന്തോഷിച്ചു. സാർ Bell അടിക്കുന്നതിനു മുൻപേ ക്ലാസ്സിലേക്ക് വന്നു.Attendance വിളിച്ചു ക്ലാസ്സ്‌ തുടങ്ങി. ക്ലാസ്സ്‌ അവസാനിക്കാൻ 10 മിനിറ്റ് ഉള്ളപ്പോൾ പോലും സാർ കഥയെ കുറിച് ചോദിക്കാത്തതിൽ സെബാൻ സങ്കടപ്പെട്ടു. Okay students last day I have given you a Work please bring the Book to me. സെബാൻ ആദ്യമെഴുന്നേറ് പുസ്തകവുമായി സാറിന്റെ അടുത്ത് പോയി. സാർ പുസ്തകം മേടിച്ചു മറിച്ചു നോക്കി "സെബാസ്റ്റ്യൻ ഇത് ഒരുപാട് പേജ് ഉണ്ടല്ലോ? ഞാൻ കുറച്ചെഴുതാൻ അല്ലെ പറഞ്ഞെ? ". സാർ തന്റെ ചുവന്ന മഷി പേനകൊണ്ട് സെബാന്റെ പുസ്തകത്തിൽ ഒരു വലിയ വര വരച്ചു. "നാളെ വരുമ്പോൾ പുതിയ ഒരെണ്ണം എഴുതി  വരണം ". സെബാൻ തന്റെ പുസ്തകത്തിൽ സാർ വരച്ച വരയിലേക്ക്  നോക്കി, അതിന് അവന്റെ ചോരയുടെ നിറമായിരുന്നു. പുസ്തകം നെഞ്ചോടു ചേർത്ത് അവൻ ഇരിപ്പിടത്തിലേക്ക് നടന്നു. തന്റെ കഷ്ടപ്പാടിന് ഒരു ചുവന്ന വരകൊണ്ട് വിലയിട്ടതിൽ മനംനൊന്ത് അവനിലെ കഥാകാരൻ ഒരു ചുവന്ന കയറിൽ ആത്മഹത്യ ചെയ്തു. ആ കഥയിലൂടെയാണ് സെബാൻ എന്ന കഥാകാരന്റെ ജനനവും മരണവും.
✍🏻ഫെബിൻ ലുമെൻ

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ