ഈയാമ്പാറ്റ
"ആൽഫിമോനെ, മോൻ ഈയാമ്പാറ്റകളെ കണ്ടിട്ടില്ലേ? മഴക്കാലത്തു നമ്മുടെ മുറികളിലും, വീടിനു പുറത്തും, എവിടെയെല്ലാം വെളിച്ചം കാണുന്നോ അവിടെയെല്ലാം പാറിനടക്കുന്ന ഈയാമ്പാറ്റകൾ. പക്ഷേ അതിന് ആ രാത്രി മാത്രമേ ആയുസൊള്ളു. മാംസളമായ ഭാഗം ഉറുമ്പും മറ്റു ജീവികളും തിന്നും, ഒടുവിൽ അതിനെ പറക്കാൻ സഹായിച്ച, എല്ലാത്തിനെയും മുകളിൽനിന്നു കാണാൻ സഹായിച്ച, വെളിച്ചത്തിലേക്ക് എത്താൻ സഹായിച്ച ചിറകുകൾ മാത്രം അവശേഷിക്കും. മനുഷ്യനും ഇവറ്റകളെ പോലെ തന്നെയാണ് എല്ലാവരും വെളിച്ചത്തിന്റെ പുറകെ പരക്കം പാച്ചിലാണ് ചിലർ പണത്തിന്റെ തീയിലേക്ക് കുതിച്ചു വെന്തുമരിക്കും. മറ്റുചിലർ മുകളിലെ അധികാരത്തിന്റെ CFL വെട്ടത്തിലേക്ക് കുതിച്ചു പല്ലികൾക്ക് ഭക്ഷണം ആകും. ചിലർ മാത്രം അധികം വെളിച്ചത്തോട് അടുക്കാതെ രാത്രി മുഴുവൻ പാറി നടക്കും ചിലപ്പോൾ ഉയർന്നു പറക്കും ചിലപ്പോൾ താഴ്ന്നും, ഒടുവിൽ അവസാനിക്കാത്ത ഉറക്കത്തിലേക്ക് വീഴും. പക്ഷേ രാത്രി മുഴുവൻ പാറി പറക്കാൻ അവനെ സഹായിച്ച ചിറകുകൾ അവന്റെ പുറകിൽ അവൻ ബാക്കി വെച്ചിട്ടുണ്ടാകും, ഇനിയും പറക്കുന്നവർക്ക് ഓർമകളായി." കഥ പറഞ്...