അന്ന
ഞാൻ വേദപാഠം നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ക്ലാസ്സ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച്ച പ്രധാന അധ്യാപകൻ ക്ലാസ്സിൽ വന്നു, കൂടെ വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.'പുതിയ അഡ്മിഷൻ ആണ് ഇനി നിങ്ങടെ കൂടെ പഠിക്കാൻ അന്നയും ഉണ്ടാകും ' സാർ തന്റെ ഘനഗാഭീംര്യം ഉള്ള ശബ്ദത്തിൽ ഞങ്ങളോട് പറഞ്ഞു. കുട്ടികൾ അന്നയെ നോക്കി. എന്തോ എനിക്ക് അവളെ ഇഷ്ടമായില്ല. അവളെ കണ്ടാൽ അറിയാം അവൾ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന്. ഞാൻ കൈവശം വച്ചിരിക്കുന്ന ഒന്നാം സ്ഥാനം ഇവൾ തട്ടിയെടുക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. മേരിലിറ്റ് സിസ്റ്ററാണ് ക്ലാസ്സ് എടുക്കുന്നത്. 'മോള് വാ ഇവിടെ ഇരിന്നോ. ഞങ്ങൾ കഥയൊക്കെ പറഞ്ഞ് ക്ലാസ്സ് തുടങ്ങിയെയൊള്ളു. മോൾക്ക് കഥ അറിയാമോ?'. അന്ന ഒന്നും മിണ്ടിയില്ല . അപരിചിതത്വം ആകും അന്നയെ നിശബ്ദ ആക്കിയത്. ' ഇന്ന് അന്ന വന്നതല്ലെയൊള്ളു ഇന്ന് നമുക്ക് കഥ കേൾക്കാം . അടുത്ത ഞായറാഴ്ച്ച അന്നക്കുട്ടി ഒരു കഥ പറയണം.' സിസ്റ്റർ പറഞ്ഞു നിർത്തി . മ് അന്ന ഒന്നു മൂളി . 'ഒരുവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു...............' സിസ്റ്റർ 'നല്ല സമരിയാക്കാരന്റെ കഥ' പറയാൻ തുടങ്ങി. ഇന്റർവെല്ലിനുള്ള Bell അടിച്ചു ,ഞങ്ങൾ ഓടി ഞാവൽ പഴം പറിക്കാൻ പോയി മഴക്കാലം തുടങ്ങി എങ്കിലും ഞാവൽ പഴം തീർന്നിരുന്നില്ല. ഞാവൽമരത്തിന്റെ താഴെയുള്ള തിരക്കിൽ നിന്നും അഞ്ചാറു ഞാവൽ പഴം ഞാൻ കൈയിലാക്കി. ഞാൻ നേരെ ക്ലാസ്സിലേക്ക് ഓടി. ക്ലാസ്സിൽ അപ്പോൾ അന്നയെ പരിചയപ്പെടുന്ന ചടങ്ങ് നടക്കുകയായിരുന്നു. നല്ല ഞാവൽ പഴം മാറ്റി വെച്ച് ഞാൻ ബാക്കി അന്നക്കു നേരെ നീട്ടി.' ഇന്നാ എടുത്തോ' അവൾ എന്റെ നേരെ നോക്കി എടുത്തോ എന്ന ഭാവത്തിൽ ഞാൻ തലയാട്ടി അവൾ ഒന്നെടുത്തു. നല്ല സമരിയാക്കാരൻ ആകാൻ ചെയ്തതാണെങ്കിലും നല്ലത് കൊടുക്കാനും മാത്രം ഞാൻ നല്ലവൻ ആയിട്ടില്ലായിരുന്നു. ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സ് തുടങ്ങി സിസ്റ്റർ ഒരു ആക്ഷൻ സോങ് പഠിപ്പിച്ചു 'കുഞ്ഞിളം കൈകൾ കൂപ്പി.........'എല്ലാവർക്കും ആ പാട്ട് ഒരുപാട് ഇഷ്ടമായി . ആ പാട്ട് പാടി കൊണ്ട് തന്നെ ഞാൻ വീട്ടിലേക്ക് പോയി...... അടുത്ത ഞായറാഴ്ച്ച ആയി . വി.കുർബ്ബാന കഴിഞ്ഞ് എല്ലാവരും ക്ലാസ്സിൽ എത്തി . സിസ്റ്റർ ഹാജർ വിളിച്ചു. 'അന്നക്കുട്ടി കഥ പഠിച്ചിട്ടുണ്ടോ?' 'ഉണ്ട്' 'എന്നാ മുന്നിലോട്ട് വാ, ഇന്ന് അന്നക്കുട്ടിയുടെ കഥ കേട്ട് നമുക്ക് തുടങ്ങാം' സിസ്റ്റർ പറഞ്ഞു. എല്ലാവരും അന്നയെ നോക്കി.'ഒരിടത്ത് ഒരു അപ്പൂപ്പൻ ഉണ്ടായിരുന്നു .........' മുഖത്ത് പുഞ്ചിരി വിരിയിച്ച് അന്ന കഥ പറഞ്ഞു തുടങ്ങി.'......... അപ്പൂപ്പന് ഒരുപാട് സന്തോഷം ആയി' അന്ന കഥ പറഞ്ഞു നിർത്തി എല്ലാവരും കൈയടിച്ചു.ചെറിയ കഥ നന്നായി പറഞ്ഞു .എനിക്ക് അസൂയ തോന്നിയെങ്കിലും ഞാൻ നന്നായി കൈയ്യടിച്ചു എനിക്കാ കഥ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു. കഥ പറച്ചിലും ആക്ഷൻ സോങ്ങും പഠിച്ച് വേദപാഠക്ലാസ്സ് മുന്നോട്ട് പോയി . ഓണ പരീക്ഷ അടുത്തു എല്ലാവരും ഒന്നാം സ്ഥാനം നേടാൻ മത്സരിച്ചു കാരണം സിസ്റ്റർ ഒരു സമ്മാനം തരാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഓണ പരീക്ഷ കഴിഞ്ഞു .അടുത്ത ഞായറാഴ്ച്ച സിസ്റ്റർ പേപ്പർ കൊണ്ടുവന്നു.അന്നയ്ക്കും ട്രീസക്കും ജോസഫിനും ഫുൾ മാർക്കുണ്ട്. എന്റെ മാമ്മോദീസ പേരാണ് ജോസഫ്. എനിക്ക് സന്തോഷം ആയി. ഒന്നാം സ്ഥാനം പോയില്ല . സിസ്റ്റർ എല്ലാർക്കും ഓരോ കൊന്ത സമ്മാനം നൽകി. ഓണ പരീക്ഷക്കുശേഷം ഞാനും അന്നയും കൂട്ടുകാരായി . ഒരുപാട് കഥകളും പാട്ടുകളും ക്ലാസ്സിൽ പഠിച്ചു .ക്രിസ്തുമസ് പരീക്ഷക്കും ഞങ്ങൾ ഒന്നാം സ്ഥാനം പങ്കിട്ടു.ജനുവരി മാസത്തിലെ പള്ളി പെരുന്നാൾ അടിപൊളി ആയി ആലോഷിച്ചു. ഞങ്ങൾ ഒരു ചെറിയ സ്കിറ്റ് ചെയ്തു.അങ്ങനെ കൊല്ല പരീക്ഷയുടെ തലേ ഞായറാഴ്ച്ച വേദപാഠം കഴിഞ്ഞ് അന്ന എന്നെ വിളിച്ചു' സിസ്റ്റർ ഫെബിനെ വിളിക്കുന്നുണ്ട്' ഞാൻ അന്നയുടെ കൂടെ പോയി അവിടെ ട്രീസയും ഉണ്ടായിരുന്നു . 'ഇന്നാ ഫെബിനെ ഇത് നിനക്ക് എന്റെ വക ഒരു സമ്മാനം.മോൻ ഇനിയും നന്നായി പഠിക്കണം'. ഞാൻ തലയാട്ടി .ഞാൻ ആ സമ്മാനം നോക്കി ഉണ്ണീശോയുടെ രൂപം ആയിരുന്നു അത് .എനിക്ക് വല്ലാത സന്തോഷം തോന്നി .ഞാൻ വീടിന്റെ മുന്നിലെ അലമാരിയിൽ തന്നെ കൊണ്ടു വച്ചു. കൊല്ല പരീക്ഷ കഴിഞ്ഞ് ,അവധി തുടങ്ങി .പിന്നെ അന്നയെ കണ്ടില്ല .അവൾ വേറെ ഒരിടത്തേക്ക് വീട് മാറി പോയിരുന്നു. അവധി ദിവസങ്ങൾ ആഘോഷിക്കുന്നിതിനിടയിൽ അവളുടെ ഓർമ്മ പോലും എന്നിൽ നിന്ന് ഇല്ലാതായി.ആ വർഷം ഞാൻ ആദ്യകുർബ്ബാന സ്വീകരിച്ച്.CML സംഘടനയിൽ അംഗത്വം ലഭിച്ചു. CML സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടക്കുന്ന കലാമൽസരത്തിൽ ഞാനും ഇടം കണ്ടെത്തി. പ്രസംഗവും വായനയും ആണ് എന്റെ ITEM . പ്രസംഗ വിഷയം നൽകുന്ന വേദിയിൽ വെച്ച് എനിക്ക് പരിചിതമായ ഒരു മുഖം എന്നെ നോക്കി ചിരിച്ചു.അന്ന, ഇനി ഞാൻ മൽസരിച്ചിട്ട് കാര്യമില്ല ഫസ്റ്റ് ഇവൾക്ക് തന്നെ ആകും. പക്ഷേ Seperate മൽസരം ആയതു കൊണ്ട് ഞാൻ ആശ്വസിച്ചു. ആ വർഷത്തെ മൽസരം അവസാനിച്ചു പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ഒരു സമ്മാനവും കിട്ടിയില്ല.അതുകൊണ്ട് വേറെ ആരുടെയും ഫലം അറിയാതെ ഞാൻ വീട്ടിലേക്ക് മടങ്ങി.ആ പ്രാവശ്യം ഞങ്ങൾ ഒന്നും മിണ്ടിയില്ലാ. കഴിഞ്ഞ തവണ ഞാൻ നേടിയ ഉന്നത വിജയം കൊണ്ട് ഇത്തവണ എനിക്ക് മൽസരിക്കേണ്ടി വന്നില്ല .എങ്കിലും മൽസരം കാണാൻ ഞാൻ വന്നു. ആ വർഷവും അന്ന ഉണ്ടായിരുന്നു അന്നും ഞങ്ങൾ സംസാരിച്ചില്ല. എല്ലാവർഷവും ഇത് തുടർന്നു സംസാരിച്ചില്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരുന്നതായി എനിക്ക് തോന്നി. പത്താം ക്ലാസ്സ് കഴിഞ്ഞ് എനിക്ക് ദൈവവിളി കിട്ടി ഞാൻ സെമിനാരിയിൽ പോയി. അപ്പോഴേക്കും ഞങ്ങൾ Facebook പരിചയക്കാർ ആയി കഴിഞ്ഞിരുന്നു. ഒരു വർഷത്തെ പഠനം കൊണ്ട് എന്റെ യഥാർത്ഥ ദൈവവിളി തിരിച്ചറിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി. പതിവ് പോലെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു.കഴിഞ്ഞ ഒരു വർഷം കൊണ്ട് എനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു .ആ വർഷം രചനാ മത്സരങ്ങളിലും കലാമൽസരത്തിലും ഞാൻ പങ്കെടുത്തു . ആ വർഷം ഞങ്ങൾ സംസാരിച്ചു. കളിയാക്കിയാണ് സംസാരം തുടങ്ങിയത് എങ്കിലും ഞങ്ങൾ തമ്മിൽ ഒത്തു പോകും എന്ന് ഞങ്ങൾക്ക് തോന്നി. അന്നയും ഞാനും അടുത്ത കൂട്ടുകാരായി ഞാൻ അനു എന്ന് അന്നയെ വിളിക്കാൻ തുടങ്ങി അടുപ്പം ഉള്ളവർ അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടം എന്നവൾ പറഞ്ഞിരുന്നു. എല്ലാം തുറന്ന് പറയുന്ന, എപ്പോഴും പോസിറ്റിവ് ആയി ചിന്തിക്കുന്ന ,നന്നായി പ്രസംഗം പറയുന്ന, കവിത എഴുതുന്ന എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയി അനു മാറി. എന്നിലെ തെറ്റുകൾ ചൂണ്ടി കാണിക്കാനും എനിക്ക് നിർദേശങ്ങൾ തരാനും അവൾ മടിച്ചില്ല.നേരിൽ കാണാറിലെങ്കിലും Facebook വഴി ഞങ്ങൾ നിരന്തരം സംസാരിക്കുമായിരുന്നു. ഒരു നല്ല സുഹൃദത്തിന് ദൂരവും കാലവും ഒരു പ്രശ്നമല്ല എന്ന് എനിക്ക് മനസ്സിലായി.ഒരു വർഷം മാത്രം കൂടെ പഠിക്കുകയും അഞ്ച് വർഷം കൂടെ ചിരിക്കുകയും ചെയ്ത് എന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന സുഹൃത്ത് ആയി അനു മാറി . സുഹൃത്ത് എന്നതിൽ ഉപരി എന്റെ സഹോദരിയായി അവൾ മാറി. ചില സൗഹൃദങ്ങൾ അങ്ങനെ ആണ് പ്രണയത്തിലേക്ക് തരം താഴുന്നതിനെക്കാൾ അത് സാഹോദര്യത്തിലേക്ക് ഉയരും . എന്റെ ജീവിതത്തിൽ അനു എന്ന അന്ന ഉയർന്നതു പോലെ.
ഫെബിൻ ജോസഫ്
Comments
Post a Comment