എഴുത്തു

അയാൾ എന്തോ എഴുതുന്ന തിരക്കിൽ ആയിരുന്നു. യുവാക്കളും നവ മാധ്യമങ്ങളും.യുവാക്കളെയും നവമാധ്യമങ്ങളെയും അവയുടെ നന്മ പോലും പരിഗണിക്കാതെ കണിശമായ ഭാഷയിൽ അയാൾ വിമർശിച്ചു. മാധ്യമം വഴിപിഴപ്പിച്ചവരെയും പ്രമുഖ സേവനദാതാക്കളെയും അയാൾ പേരെടുത്ത് പറഞ്ഞത് വിമർശിച്ചു. അയാൾ തന്റെ 'പൊതുജനതാൽപര്യാർത്തമുള്ള' ലേഖനം പ്രമുഖ പത്രത്തിലേക്ക് അയച്ച് കൊടുത്തു.തന്റെ സാമൂഹ്യബോധമോർത്ത് അയാൾ കോൾമയിർകൊണ്ടു. പേന അടച്ചുവെച്ച് തന്റെ 4G ഫോണിൽ മുഖ പുസതകത്തിൽ കയറി തനിക്ക് കിട്ടിയ ഇഷ്ടങ്ങളും ആശംസകളും നോക്കി ആഹ്ലാദിച്ചു .മുഖപുസ്തകം അവസാനിപ്പിച്ച് അയാൾ ഒളിക്യാമറയിൽ കുടുങ്ങിയ സ്ത്രീകളെ അന്വേഷിച്ചുപോയി. ലേഖനം എഴുതിയ പേനയെ നോക്കി ഫോൺ പല്ലിളിച്ചു. പേന തല താഴ്ത്തി നിന്നു.
                          ശുഭം
                                         ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ